സന്ധ്യാവെളിച്ചത്തിൽ മസ്ജിദുൽ ഹിക്മ – Architectural render of Masjidul Hikma at dusk

مَسْجِدُ الْحِكْمَة

മസ്ജിദുൽ ഹിക്മ Masjidul Hikma, Ucharakkadavu

സ്വദഖത്തുൻ ജാരിയയിലേക്ക് നിങ്ങളുടെ കൈത്താങ്ങ്

ആവശ്യമായ തുക
₹2 കോടി
സമർപ്പിച്ച സ്ഥലം
50 സെന്റ്
ലക്ഷ്യം
1 വർഷം

A masjid and madrasa rising at Ucharakkadavu junction, Malappuram, by Wisdom Islamic Organization. Every rupee you give becomes a stone in this house of Allah.

പടുത്തുയർത്താം നമുക്കൊരു ഉത്തമ തലമുറയെ

Let us build, together, a righteous generation.

بِسْمِ اللهِ الرَّحْمَٰنِ الرَّحِيمِ

പ്രിയ സഹോദരാ,

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ

നമ്മുടെ കൈവശമുള്ള സമ്പത്ത് ഒരുനാൾ നമ്മെ വിട്ടുപിരിയും. എന്നാൽ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിച്ച സമ്പത്ത് നമുക്ക് പരലോകത്തേക്കുള്ള നിക്ഷേപമായി ശേഷിക്കും.

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് – മണ്ണാർക്കാട് റൂട്ടിൽ ഉച്ചാരക്കടവിൽ, തൗഹീദിന്റെ സന്ദേശവും ഖുർആനിക വിജ്ഞാനവും പകർന്നുനൽകുന്ന ഒരു സലഫി മസ്ജിദ് സ്ഥാപിക്കുന്ന മഹത്തായ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അൽഹംദുലില്ലാഹ്.

ഇത് കേവലം ഒരു കെട്ടിടമല്ല; നമസ്കാരത്തിന്റെയും ഖുർആൻ പഠനത്തിന്റെയും ഇസ്‌ലാമിക വിജ്ഞാനത്തിന്റെയും ഒരു കേന്ദ്രമാണ്.

ഈ സംരംഭത്തിനായി ഏകദേശം 2 കോടി രൂപ ആവശ്യമുണ്ട്. ഈ മഹത്തായ നന്മയിൽ താങ്കൾക്കും ഒരു പങ്കാളിയാകാം. താങ്കൾ നൽകുന്ന ഓരോ രൂപയും ഒരു കല്ലായി ഈ ഭവനത്തിൽ ചേർന്നേക്കാം; ഒരു ബാങ്കുവിളിയായി ഉയർന്നേക്കാം; ഒരു നമസ്കാരമായി നിർവഹിക്കപ്പെട്ടേക്കാം; ഒരു അറിവായി പകർന്നേക്കാം. ഇന്ന് നൽകുന്ന നിങ്ങളുടെ കൈത്താങ്ങ്, നാളെ പരലോകത്ത് നിങ്ങളെ കാത്തിരിക്കുന്ന സ്വദഖത്തുൻ ജാരിയയാകട്ടെ.

അല്ലാഹുവിന്റെ ഭവനത്തിനായി… നിങ്ങളുടെ ഒരു കൈത്താങ്ങ്. സഹകരിക്കുക, പ്രാർത്ഥിക്കുക, ഈ നന്മയിൽ പങ്കാളിയാകുക. അല്ലാഹു നമ്മുടെ ദാനങ്ങൾ സ്വീകരിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ, ആമീൻ.

ആരെങ്കിലും അല്ലാഹുവിന് വേണ്ടി ഒരു പള്ളി നിർമ്മിച്ചാൽ സ്വർഗത്തിൽ അതുപോലുള്ളത് അല്ലാഹു അവന് നിർമ്മിച്ചു നൽകും.

മുഹമ്മദ് നബി (സ്വ)
മസ്ജിദുൽ ഹിക്മ – പ്രവേശന ഭാഗവും മിനാരവും (render)

50 സെന്റ് സ്ഥലം, ഒരു സഹോദരന്റെ സമർപ്പണം

മസ്ജിദ്, മദ്റസ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ സംരംഭത്തിനായി, ഉച്ചാരക്കടവ് ജംഗ്ഷനിൽ ഏറെ വിലമതിപ്പുള്ള 50 സെന്റ് സ്ഥലം ഒരു സഹോദരൻ ഉദാരമായി സമർപ്പിച്ചിരിക്കുകയാണ്. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രം പ്രതീക്ഷിച്ച് ഈ സ്ഥലം നൽകിയ അദ്ദേഹത്തിനും കുടുംബത്തിനും, മരണപ്പെട്ടുപോയ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും തക്കതായ പ്രതിഫലം നൽകുകയും അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യട്ടെ, ആമീൻ.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിനായി മണ്ണെടുത്ത് ഭൂമി നിരപ്പാക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. പള്ളിയുടെ നിർമാണ പ്രവൃത്തികൾ എത്രയും പെട്ടെന്ന് തുടങ്ങേണ്ടതുണ്ട്.

  1. സ്ഥലം സമർപ്പിച്ചു50 cents land donated
  2. വിസ്ഡത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തുRegistered to Wisdom Islamic Organization
  3. ഭൂമി നിരപ്പാക്കൽ ആരംഭിച്ചുSite levelling in progress
  4. പള്ളി നിർമാണംMasjid construction – needs your support

ഒരു ലക്ഷം രൂപയുടെ ഷെയർ പദ്ധതി

നമ്മുടെ സമ്പത്തിൽ നിന്ന് കുറയുന്നതല്ല, നമ്മുടെ ആഖിറത്തിനായി മാറ്റിവെക്കുന്നതാണ്.

ഒരു കുടുംബത്തിന്റെ വിശപ്പ് സമൂഹത്തിന്റെ പ്രശ്നമാണ്. ഒരു കുട്ടിയുടെ വിദ്യാഭ്യാസമില്ലായ്മ സമൂഹത്തിന്റെ പ്രശ്നമാണ്. ഒരു വിധവയുടെ കണ്ണീർ സമൂഹത്തിന്റെ പ്രശ്നമാണ്. ഒരു ദരിദ്രന്റെ കടബാധ്യത സമൂഹത്തിന്റെ പ്രശ്നമാണ്. അതുകൊണ്ട് പള്ളികളും മഹല്ലുകളും വെറും ആരാധനാകേന്ദ്രങ്ങൾ മാത്രമാകരുത്. അവ ആശ്വാസത്തിന്റെ കേന്ദ്രങ്ങളുമാകണം.

മരണം ഒരുനാൾ നമ്മെ തേടിയെത്തും; നാം സമ്പാദിച്ചതും സ്വന്തമാക്കിയതുമെല്ലാം ഇവിടെ തന്നെ അവശേഷിക്കും. എന്നാൽ അല്ലാഹുവിന്റെ പ്രീതിക്കായി നാം ചെലവഴിച്ച സമ്പത്ത് നമ്മുടെ കൂടെ യാത്രയാകും. ഈ പള്ളിയുടെയും മദ്റസയുടെയും നിർമ്മാണത്തിനും പരിപാലനത്തിനും വികസനത്തിനും നാം നൽകുന്ന ഓരോ സംഭാവനയും ഒരു സാധാരണ സഹായമല്ല; നമ്മുടെ മരണാനന്തര ജീവിതത്തിലേക്കുള്ള ഒരു നിക്ഷേപമാണ്. അതിനാൽ, കഴിയുന്നതനുസരിച്ച് മനസ്സറിഞ്ഞ് സംഭാവന ചെയ്യുക.

ഉദ്ദേശിക്കുന്ന പദ്ധതികളും സ്ഥാപനങ്ങളും

What the new campus will house.

അൽ ഹിക്മ സലഫി മദ്റസ

Wisdom Education Board

പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചുവരുന്ന നമ്മുടെ മദ്റസയെ കൂടുതൽ വിപുലമായ സൗകര്യങ്ങളോടും മികച്ച അധ്യാപന സംവിധാനങ്ങളോടും കൂടി പുതിയ സ്ഥാപനത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. നമ്മുടെ മക്കൾക്ക് ശരിയായ തൗഹീദും അടിസ്ഥാന മതവിജ്ഞാനവും ഉത്തമ ജീവിതമൂല്യങ്ങളും പകർന്നുനൽകി, ഉത്തമ തലമുറയെ വളർത്തിയെടുക്കുക എന്നതാണ് നമ്മുടെ ദൗത്യം.

വിജ്ഞാനവേദി

Quran and Hadith Learning School

ഉച്ചാരക്കടവ് സലഫി മദ്റസ ഹാളിൽ സജീവമായി നടന്നുവരുന്ന ഖുർആൻ വേദി, ഖുർആനും ഹദീസും ആഴത്തിൽ പഠിക്കാനും ജീവിതത്തിൽ പകർത്താനും സമൂഹത്തിന് കൂടുതൽ അവസരമൊരുക്കുന്നു. ഈ സ്ഥാപനം യാഥാർത്ഥ്യമാകുന്നതോടെ, ഖുർആനിന്റെ വെളിച്ചം കൂടുതൽ ഹൃദയങ്ങളിലേക്ക് എത്തിക്കാനാകും.

CRE

Continuing Religious Education

മദ്റസാ പഠനം പൂർത്തിയാക്കിയ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഡിഗ്രി വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ പദ്ധതി വിപുലമാക്കുകയാണ് ലക്ഷ്യം. കൗമാര മനസ്സുകളിലെ സംശയങ്ങൾക്കും ചിന്തകൾക്കും ശരിയായ ദിശാബോധവും ജീവിതമൂല്യങ്ങളും പകർന്നുനൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • പ്രീമാരിറ്റൽ കൗൺസിലിംഗ്

    വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നവർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും ജീവിതപാഠങ്ങളും.

  • ഫാമിലി മസ്‌ലഹത്ത്

    കുടുംബ, ദാമ്പത്യ പ്രശ്നങ്ങൾക്ക് പരിഹാരവും സമാധാനപരമായ ജീവിതത്തിന് ആവശ്യമായ മാർഗനിർദേശങ്ങളും.

  • പാരന്റിങ് ഗൈഡൻസ്

    മക്കളെ സ്നേഹത്തോടും അച്ചടക്കത്തോടും മൂല്യബോധത്തോടും കൂടി വളർത്താൻ രക്ഷിതാക്കൾക്കുള്ള വഴികാട്ടി.

കൂടെയുള്ള സംരംഭങ്ങൾ

  • Kerala Zakath Cell
  • Shelter India
  • School of Qur'an

Swipe through the four brochure pages. Tap a page to open it full size.

ബന്ധപ്പെടുക

മസ്ജിദുൽ ഹിക്മ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ – ഉച്ചാരക്കടവ് യൂണിറ്റ്
Ucharakkadavu, Melattur P.O., Malappuram Dist., Kerala, India – 679 326
Google Maps-ൽ കാണുക

സംഭാവന നൽകുക

UPI ആപ്പിൽ തുറക്കുക

UPI / QR കോഡ് ചെറിയ തുകകൾക്ക്

UPI ID
8606840936@cnrb
പേര്
FIROZ CHATTIPPARA (കേരള ഗ്രാമീണ ബാങ്ക്)

ബാങ്ക് ട്രാൻസ്ഫർ വലിയ തുകകൾക്ക്, സംഘടനയുടെ അക്കൗണ്ട്

അക്കൗണ്ട് പേര്
WISDOM ISLAMIC ORGANIZATION
അക്കൗണ്ട് നമ്പർ
41711167128
IFSC കോഡ്
SBIN0070194
ബാങ്ക്
എസ്.ബി.ഐ, നിലമ്പൂർ

സ്ക്രീൻഷോട്ട് നിർബന്ധമായും അയക്കുക

സുതാര്യതയ്ക്കും കണക്കുകൾ കൃത്യമാക്കാനും വേണ്ടി, പണമയച്ച ശേഷം +91 94000 80566 എന്ന നമ്പറിലേക്ക് സ്ക്രീൻഷോട്ട് WhatsApp ചെയ്യുക. രസീത് ലഭിക്കും.

പേര് വെളിപ്പെടുത്താൻ താൽപര്യമില്ലെങ്കിൽ പേര് നൽകേണ്ടതില്ല. എന്നാൽ സ്ക്രീൻഷോട്ട് നിർബന്ധമായും അയക്കണം.